പേജുകള്‍‌

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

സൈനസൈറ്റിസനെ നേരിടാം ശ്രദ്ധയോടെ ...!

തലവേദനകളില്‍ ഏറ്റവും അസഹനീയമായവയില്‍ ഒന്നാണ് സൈനസൈറ്റിസ്, സാധാരണ പലരിലും ഇതു കണ്ടുവരാറുണ്ട്, നിരന്തരമായി നെറ്റിയില്‍ നീര്‍ക്കെട്ടും വേദനയുമുണ്ടാകുന്ന ചിലരില്‍ മൂക്കിനും നെറ്റിയ്ക്കുമിടയിലുള്ള ഭാഗം വൃത്തിയാക്കേണ്ട അവസ്ഥവരെ വരാറുണ്ട്.

രോഗം രണ്ട് തരം:
സൈനസൈറ്റിസ് അഥവാ സൈനസിന്റെ രോഗത്തെ നമുക്ക് രണ്ടായി തരം തിരിക്കാംതീവ്രമായ സൈസൈറ്റിസ്പഴക്കം ചെന്ന സൈനസൈറ്റിസ്ജലദോഷത്തോടൊപ്പം മൂന്നു മുതൽ പത്തു വരെ ദിവസം അസുഖം നിലനിൽക്കുന്നത് തീവ്രമായ സൈസൈറ്റിസ് ആണ്എന്നാൽ അതിലും കൂടുതൽ നാൾഇടയ്ക്കിടെ രോഗം മൂ‌ർച്ഛിക്കുകയും ചെയ്തുകൊണ്ട്തുടർന്നാൽ അത് പഴക്കം ചെന്ന സൈനസൈറ്റിസാണ്തീവ്രമായ സൈനസൈറ്റിസ് നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ രോഗം പഴക്കം ചെന്ന സൈനസൈറ്റിസായി മാറും.

ലക്ഷണങ്ങൾ
  • പകൽ സമയത്തുള്ള തലവേദന
  • കണ്ണുകൾക്ക് ചുറ്റും വേദന
  • തലയിൽ ആകെക്കൂടി ഒരു ഭാരം
  • സ്ഥിരമായ തലവേദന
  • രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ
  • ശരീരം ബാലന്സ് ചെയ്യുന്നതിലെ അപാകം
  • മൂക്കിന് പിന്നില്നിന്നും തൊണ്ടയിലേക്ക് കഫം ഇറങ്ങിവരിക
  • വായ്നാറ്റം
  • ഗന്ധമറിയാനുള്ള കഴിവ് കുറയുക
കാരണങ്ങൾ
മുഖത്തെ എല്ലുകളുടെ സങ്കോചവും വികാസവും ചിലപ്പോള്‍ സൈനസൈറ്റിസ് വരാന്‍ കാരണമാകാറുണ്ട്ബാക്ടീരിയ, ഫംഗസ് എന്നിവ ബാധിച്ച് സൈനസൈറ്റിസ് ഉണ്ടാവാംപഴുപ്പുളവാക്കപ്പെടുന്ന ദന്തരോഗങ്ങൾ, അലർജി, ഉപയോഗിച്ച ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ, മൂക്ക് ശക്തിയായി തുടരെത്തുടരെ ചീറ്റുന്നത് ഇവയും സൈനസൈറ്റിസ് നു കാരണമാകാം 

പരിഹാരങ്ങൾ
  • തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ ഇതിൽ നിന്നും ആശ്വാസം ലഭിക്കും.
  • ഉപ്പ് കുറയ്ക്കുക
  • എരിവു കുറയ്ക്കുക
  • പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
  • വിറ്റമിന്‍ എ ധാരാളം അടങ്ങിയ കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി, ഓറഞ്ച്, മാങ്ങ, ബ്രൊക്കോളിയില തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.
  • വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ തുടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാന്‍ സഹായിക്കും.
  • ആവി പിടിക്കുന്നതു നല്ലതാണ്.
  • ഓര്‍ഗാനോപ്പതിക് ഔഷധങ്ങളാണ് സൈനസൈറ്റിസ് എന്ന രോഗത്തിന് ഏറ്റവും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ളത്.
  • പൂര്‍ണ്ണമായി ഭേതമാക്കാന്‍ ശസ്ത്രക്രിയയാണ് മാര്‍ഗ്ഗം.

പുക വലിക്കാതിരിക്കുക, അലർജി ഉണ്ടാക്കുന്ന അഴുക്ക്, പൊടി തുടങ്ങിയ വസ്തുക്കളെ അകറ്റി നിർത്തുക, ഈ രണ്ടു മാർഗ്ഗങ്ങൾ സ്വീകരിക്കാത്തിടത്തോളം കാലം സൈനസൈറ്റിസ് രോഗിക്ക് ഇടയ്ക്കിടെ ഈ രോഗത്തിന്റെ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വരും.

കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ഞങ്ങളുടെ വെബ്സൈറ്റ് ലൂടെ enquiryചെയ്യുക
www.gvent.net